തുര്‍ക്കി ആഗ്രഹിക്കുന്നത് റഷ്യയുമായി മികച്ച ബന്ധം: ഉര്‍ദുഗാന്‍

അങ്കറ: റഷ്യയുമായുള്ള ബന്ധം സംഘര്‍ഷഭരിതമാക്കുന്നതിനു വേണ്ടിയല്ല തുര്‍ക്കി കഴിഞ്ഞ നവംബറില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അതേസമയം, രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നും പുതുവര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 24ന് റഷ്യന്‍ വിമാനം തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ തകര്‍ക്കപ്പെട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മുതുകിനേറ്റ പ്രഹരമെന്നാണു സംഭവത്തെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായിരുന്നു.
തുര്‍ക്കിക്കെതിരേയുള്ള നടപടിയുടെ ഭാഗമായി റഷ്യ തുര്‍ക്കി പൗരന്‍മാര്‍ക്കുണ്ടായിരുന്ന വിസാ ഇളവുകള്‍ റദ്ദാക്കുകയും തുര്‍ക്കിയില്‍ നിന്നുള്ള ഭഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുകയും റഷ്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തുര്‍ക്കി കമ്പനികളെ മാറ്റി നിര്‍ത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it