തുര്‍ക്കിയും ഖത്തറും സൈനിക സഹകരണം വര്‍ധിപ്പിക്കുന്നു

ദോഹ: സൈനികമേഖലയില്‍ സഹകരണം വര്‍ധിപ്പിച്ച് തുര്‍ക്കിയും ഖത്തറും സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. ഖത്തറില്‍ തുര്‍ക്കിഷ് ആംഡ് ഫോഴ്‌സിനെ (ടിഎസ്‌കെ) വിന്യസിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ കരാറിലുണ്ട്. തുര്‍ക്കിഷ് പ്രതിരോധമന്ത്രി ഇസ്‌മെത് യില്‍മാസ്, ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയാ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലുവും ഖത്തര്‍ ആഭ്യന്തരമന്ത്രി അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി എന്നിവരും സന്നിഹിതരായിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയതായിരുന്നു ദാവുതൊഗ്‌ലു. ഖത്തറിലെ തുര്‍ക്കി കരസേനയുടെ കമാന്‍ഡ് പോസ്റ്റിലും ദൈവുതൊഗ്ലു ഇന്നലെ സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it