തുര്‍ക്കിയില്‍ 28 ഗുലന്‍ അനുയായികളെ അറസ്റ്റ് ചെയ്തു

അങ്കാറ: മുസ്‌ലിം പണ്ഡിതന്‍ ഫതഹുല്ലാ ഗുലന്‍ നയിക്കുന്ന യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുലന്‍ പ്രസ്ഥാനത്തില്‍ അംഗങ്ങളായ 28 പേരെ തുര്‍ക്കി പോലിസ് അറസ്റ്റ് ചെയ്തു. 28 പ്രവിശ്യകളിലായി നടത്തിയ റെയ്ഡിലാണ് 28 പേര്‍ അറസ്റ്റിലായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, പോലിസ് ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം 64 പേര്‍ക്കെതിരേ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരിനെ മറിച്ചിട്ട് രാജ്യത്ത് സമാന്തര സര്‍ക്കാരിനു രൂപം നല്‍കാന്‍ ഗുലന്‍ പ്രസ്ഥാനം ശ്രമിക്കുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിക്കുന്നുണ്ട്. പോലിസും നീതിന്യായ വ്യവസ്ഥയിലെ ഉന്നതരുമടങ്ങുന്ന ശൃംഖല ഇതിനു കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന നിരവധി സ്‌കൂളുകളും മാധ്യമങ്ങളും ഗുലന്റെ നിയന്ത്രണത്തിലാണ്.
Next Story

RELATED STORIES

Share it