തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകര്‍ മോചിതരായി

അങ്കാറ: രാജ്യ രഹസ്യം ചോര്‍ത്തിയെന്ന കേസില്‍ തുറുങ്കിലടയ്ക്കപ്പെട്ട പ്രതിപക്ഷ പത്രത്തിലെ രണ്ടു മാധ്യമപ്രവര്‍ത്തകരെ തുര്‍ക്കി സുപ്രിംകോടതി വിട്ടയച്ചു. ഇരുവര്‍ക്കുമെതിരേയുള്ള വിചാരണ തുടരും. തുര്‍ക്കി ഭരണകൂടം സിറിയയിലെ ഇസ്‌ലാമിക കക്ഷികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന് ആരോപിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ കഴിഞ്ഞ നവംബറിലാണ് ഇരുവരും അറസ്റ്റിലായത്.
ഇരുവരുടെയും തടവ് പത്ര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജംഹൂറിയത്ത് ചീഫ് എഡിറ്റര്‍ കാന്‍ ദന്‍ദാര്‍, അങ്കാറ ബ്യൂറോ ചീഫ് എര്‍ദേം ഗുല്‍ എന്നിവരെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. 96 ദിവസമാണ് ഇവര്‍ ജയില്‍വാസമനുഭവിച്ചത്.
Next Story

RELATED STORIES

Share it