Flash News

തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി; 36 പേര്‍ മരിച്ചു

തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി; 36 പേര്‍ മരിച്ചു
X
turkey

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഏജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മൂങ്ങി മൂന്ന് കുട്ടികളടക്കം 36 പേര്‍ മരിച്ചു.കനത്ത തിരമാലകളില്‍പ്പെട്ടാണ് അപകടം. 24 പേരുടെ മൃതദേഹം കണ്ടെടുത്തു. അയ്വാലിക്ക് ജില്ലയിലാണ് അപകടം. 12 പേര്‍ രക്ഷപ്പെട്ടു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസ്സിലേക്കുള്ള യാത്രയിലാണ് അപകടം. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Next Story

RELATED STORIES

Share it