തുര്‍ക്കിക്കെതിരേ യുദ്ധത്തിന് പികെകെയുടെ ആഹ്വാനം

ആങ്കറ: തുര്‍ക്കിക്കെതിരേ യുദ്ധത്തിന് തയ്യാറാണെന്ന് കുര്‍ദ് വിമതവിഭാഗമായ പികെകെ. സര്‍ക്കാര്‍ തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) നേതാവ് സെമില്‍ ബായിക് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ഈ യുദ്ധം ഉയര്‍ത്തിക്കൊണ്ടുവന്നത്. പികെകെയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും ഉര്‍ദുഗാന്‍ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, കുര്‍ദുകള്‍ രാജ്യത്തിനകത്ത് മറ്റൊരു രാജ്യം ഉണ്ടാക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തുര്‍ക്കിഷ് പ്രസിഡന്റിന്റെ വക്താവ് ആരോപിച്ചു. തുര്‍ക്കിയെ വിഭജിക്കണമെന്നല്ല, രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ തങ്ങളുടേതായ ഒരു മേഖലയെന്നതാണ് ആവശ്യമെന്ന് പികെകെ അറിയിച്ചു.
Next Story

RELATED STORIES

Share it