തുര്‍ക്കിക്കെതിരായ റഷ്യന്‍ പ്രമേയംയുഎന്നിന്‍ പരാജയപ്പെട്ടു

ബ്രസ്സല്‍സ്: തുര്‍ക്കി സൈന്യത്തിന്റെ സിറിയയിലെ ഷെല്ലാക്രമണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെടുന്ന യുഎന്നിലെ റഷ്യന്‍ പ്രമേയം പാശ്ചാത്യ രാജ്യങ്ങള്‍ തള്ളി. സിറിയന്‍ പരമാധികാരത്തെ അവഹേളിക്കുന്ന തുര്‍ക്കി നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര രക്ഷാസമിതി യോഗത്തിലാണ് റഷ്യ അവതരിപ്പിച്ചത്. പ്രമേയം തള്ളിയതില്‍ ദുഃഖമുണ്ടെന്നും സിറിയന്‍ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുമെന്നും റഷ്യ വ്യക്തമാക്കി. യുഎസും ഫ്രാന്‍സും തുര്‍ക്കിയെ പിന്തുണച്ചു.
സിറിയയിലെ സാഹചര്യം കുര്‍ദ് സംരക്ഷണ സേന ദുരുപയോഗപ്പെടുത്തുന്നത് തടയേണ്ടതുണ്ടെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം തുര്‍ക്കിക്കുണ്ടെന്ന് അംഗീകരിച്ച ഒബാമ ആക്രമണങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാനും ആവശ്യപ്പെട്ടു. ഉര്‍ദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.
Next Story

RELATED STORIES

Share it