Kollam Local

തുയ്യം വേളാങ്കണ്ണി പള്ളിയില്‍ ബോംബ് ഭീഷണി; വിശ്വാസികള്‍ ഭീതിയിലായി

കൊല്ലം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ തുയ്യം വേളാങ്കണ്ണി മാതാ തീര്‍ഥാലയത്തിന് ബോംബ് ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 12.11നാണ് ഇടവക വികാരി ഫാ.ജോളി ഏബ്രഹാമിന്റെ മൊബൈല്‍ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
വൈകുന്നേരം അഞ്ചിന് തീര്‍ഥാലയത്തില്‍ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. ആരാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഭീഷണി മൂന്നുതവണ കൂടി ആവര്‍ത്തിച്ചശേഷം ഫോണ്‍ കട്ടുചെയ്തു. 9633178485 എന്ന നമ്പരില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.ഇടവക വികാരി ഉടന്‍തന്നെ ഈസ്റ്റ് പോലിസില്‍ വിവരം അറിയിച്ചു. സിഐ എസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പോലിസ് സംഘവും ഡോഗ്‌സ്‌ക്വാഡും ഉടന്‍തന്നെ തീര്‍ഥാലയത്തില്‍ എത്തി.ഈ സമയം നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. അവരെ ഭീഷണി വിവരം അറിയിക്കാതെയാണ് പോലീസും ഡോഗ്‌സ്‌ക്വാഡും തെരച്ചിലും പരിശോധനയും നടത്തിയത്.പള്ളിയും പരിസരവും സമീപത്തെ വ്യാപാര സമുച്ചയങ്ങളിലടക്കം പോലീസ് അരിച്ചുപെറുക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വൈകുന്നേരം വീണ്ടും പോലീസ് പള്ളി പരിസരത്ത് പരിശോധനകള്‍ തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്തിയില്ല.ഇടവക വികാരിയെ വിളിച്ച മൊബൈലില്‍ തിരികെ വിളിക്കുമ്പോള്‍ പരിധിക്ക് പുറത്താണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത് ആരുടെ ഫോണ്‍ ആണെന്ന് കണ്ടെത്താനുള്ള ശ്രമം പോലിസ് ആരംഭിച്ചു.ബോംബ് ഭീഷണി വിവരം പുറത്തറിഞ്ഞതോടെ നൂറുകണക്കിന് വിശ്വാസികള്‍ തീര്‍ഥാലയത്തിലെത്തി. ഫാ.ഫ്രാന്‍സിസ് പ്രേം ഹെന്‍ട്രി, ഫാ.മില്‍ട്ടണ്‍, പള്ളി കൈക്കാരന്‍ ജോര്‍ജ്കുട്ടി ഏലിയാസ്, മേയര്‍ ഹണി ബഞ്ചമിന്‍, എന്നിവരെത്തി.
Next Story

RELATED STORIES

Share it