തുണീസ്യ ലിബിയന്‍ അതിര്‍ത്തി അടച്ചു

തുണിസ്: അതിര്‍ത്തി പട്ടണത്തില്‍ ഐഎസും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 53 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തുണീസ്യ ലിബിയന്‍ അതിര്‍ത്തി അടച്ചു. കിഴക്കന്‍ നഗരമായ ബെന്‍ ഗാര്‍ഡനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഐഎസുമായി ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തി മേഖല കൈപിടിയിലൊതുക്കാനുള്ള ഐഎസ് ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് തുണീസ്യന്‍ പ്രധാനമന്ത്രി ഹാസിദ് യസീദ് പറഞ്ഞു.
സൈനിക ബാരക്കുകള്‍ക്കും നാഷനല്‍ ഗാര്‍ഡിന്റെ പോസ്റ്റുകള്‍ക്കും നേരെ വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ആക്രമണം നടത്തുകയായിരുന്നു. ആംബുലന്‍സും തട്ടിയെടുത്തിരുന്നു. രാത്രിയോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, വാഹനഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it