തുണീസ്യ: ഐഎസിലേക്ക് വനിതകളുടെ റിക്രൂട്ട്‌മെന്റ് വ്യാപകം

തുണിസ്: തുണീസ്യയില്‍ നിന്ന് ഐഎസിലേക്കും മറ്റു സായുധസംഘങ്ങളിലേക്കും റിക്രൂട്ട് ചെയ്യപ്പെട്ട 5000ത്തോളം പേരില്‍ 700ഓളം പേര്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണെന്ന് റിപോര്‍ട്ട്. ഇവര്‍ റിക്രൂട്ട്‌മെന്റിനു ശേഷം തൊട്ടടുത്തുള്ള ലിബിയയിലേക്കു പോവുകയാണ് പതിവ്. കുടുംബങ്ങളില്‍ ഇത് ഭീതി പടര്‍ത്തുന്നു. ഐഎസില്‍ ചേരാന്‍ നാടുവിട്ട നിരവധി പെണ്‍കുട്ടികളെ ട്രിപ്പോളിയില്‍ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഠനത്തിലും സംഗീതപഠനത്തിലുമെല്ലാം ഏര്‍പ്പെട്ട പെണ്‍കുട്ടികള്‍ പിന്നീട് ഐഎസില്‍ ആകൃഷ്ടരായി സംഘടനയില്‍ ചേരാന്‍ പോവുന്നതായാണ് വിവരം. അവര്‍ പിന്നെ കുടുംബത്തിനല്ല, ഐഎസിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതികള്‍ വ്യാപകമായി ഐഎസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും വിവരമുണ്ട്.
Next Story

RELATED STORIES

Share it