ernakulam local

തുടര്‍ച്ചയായ ദുരൂഹ മരണം: കാമറ സ്ഥാപിക്കണമെന്ന്

മട്ടാഞ്ചേരി: ഐലന്റ്-കുണ്ടന്നൂര്‍ മേഖലയിലെ വിജനമായ വഴികള്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ലഹരി വില്‍പ്പന ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നത്.
ഇവിടത്തെ പുതിയ റോഡും ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. കാട് പിടിച്ച് കിടന്ന ഈ ഭാഗം കഴിഞ്ഞ ദിവസമാണ് പൊലിസിന്റെ നേതൃത്വത്തില്‍ വെട്ടി തെളിച്ചത്. രണ്ട് വര്‍ഷം മുമ്പത്തെ മാര്‍ച്ച് മാസത്തില്‍ നായ കടിച്ച് വികൃതമാക്കിയ നിലയില്‍ വാത്തുരുത്തി സ്വദേശി സെബാട്ടിയെന്ന സെബാസ്റ്റ്യന്റെ മൃതദേഹം ഇപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്ന് കണ്ടത്.
അന്ന് സാധാരണ മരണം എന്ന നിലയില്‍ പൊലിസ് കരുതിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു.
പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിരവധി മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തുമെങ്കിലും അസ്വാഭാവിക മരണമെന്ന രീതിയില്‍ എഴുതി തള്ളുകയാണ് പതിവ്. നിരവധിപേര്‍ കടന്ന് പോവുന്ന ഈ വഴിയില്‍ അപകടങ്ങളും പതിവാണ്.
ഇവിടത്തെ വിജനമായ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ലോറികളുടേയും മറ്റും ബാറ്ററി ഉള്‍പ്പെടെ മോഷണം പോവുന്നതും നിത്യ സംഭവമാണ്. ഈ പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളാമുള്ള ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വാത്തുരുത്തി നിവാസികളും ഇതേ ആവശ്യം ഉന്നയിച്ച് ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൊച്ചിന്‍ പോര്‍ട്ടിന്റെ അധീനതയിലുള്ള സ്ഥലത്ത് കാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ഇതേവരെ തയ്യാറായിട്ടില്ല. ഇന്നലെത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണ കാമറകള്‍ വേണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it