തുടരന്വേഷണം: സ്വാമിയോട് ചെയ്യുന്ന ക്രൂരത- വെള്ളാപ്പള്ളി

ആലപ്പുഴ/തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ തുടരന്വേഷണം സ്വാമിയോട് ചെയ്യുന്ന കടന്ന ക്രൂരതയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തുടരന്വേഷണം നടത്തുന്നത്‌കൊണ്ട് തനിക്കുനേരെ ഒരു ചുക്കും ഉണ്ടാവാന്‍ പോവുന്നില്ല. ശാശ്വത പരിഹാരം ഉണ്ടാവട്ടെയെന്നും സംശയരോഗികള്‍ക്ക് രോഗശമനമുണ്ടാവട്ടെയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം, മൈക്രോഫിനാന്‍സ് ഇടപാടിന്റെ പേരില്‍ താനും മകനും ജയിലില്‍ പോയാല്‍ അങ്ങനെ പറഞ്ഞയാളും മകനും അഴിയെണ്ണാന്‍ ഒപ്പമുണ്ടാവുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സിന്റെ പേരില്‍ വരുന്ന സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതവുമാണ്. വിഎസ് തെളിവ് കൊണ്ടുവരട്ടെ; അപ്പോള്‍ താനും ചില തെളിവുകളുമായി ഇറങ്ങും. അതിന്റെ കാരണം പറയേണ്ട സമയത്തു പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റ്റിന്റെ വോട്ടുകാര്യം'15 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരില്‍നിന്നും താന്‍ നേരിട്ടുപണം കൈപ്പറ്റിയിട്ടില്ല. എന്നാല്‍, ചിലയിടത്ത് തെറ്റുപറ്റിയിട്ടുണ്ട്. ബ്ലാക്ക്‌മെയില്‍ നടത്തിയാല്‍ താന്‍ അങ്ങ് ഒതുങ്ങിപ്പോവുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍, അതൊന്നുമുണ്ടാവില്ല.
വിഎസിനെ താന്‍ 1960കളുടെ തുടക്കം മുതല്‍ കാണുന്നതും ഒരുപാട് കൂടെ നടന്നതുമാണ്. അപ്പപ്പോ കാണുന്നവരെ അപ്പാ എന്നുവിളിക്കുന്നതാണ് വിഎസിന്റെ നയം. മുമ്പ് മാരാരിക്കുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെയും ഭാര്യയെയും അദ്ദേഹം കാറിലിരുത്തി കൊണ്ടുപോയിട്ടുണ്ടെന്നും നിലനില്‍പ്പിനു വേണ്ടി വിഎസ് ആരെയും തള്ളുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Next Story

RELATED STORIES

Share it