World

തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്കു സഹായം ചെയ്യുന്നു; പാകിസ്താനെതിരേ അഫ്ഗാന്‍ യുഎന്നില്‍

കാബൂള്‍: പാക് സര്‍ക്കാര്‍ അയല്‍രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്നതായി അഫ്ഗാന്റെ യുഎന്‍ സ്ഥിര പ്രതിനിധി മഹ്മൂദ് ശെയ്ഖല്‍ യുഎന്‍ രക്ഷാസമിതിയില്‍ ആരോപിച്ചു.
പാക്-അഫ്ഗാന്‍ അതിര്‍ത്തി കവാടമായ തോര്‍ഖാമില്‍ പുതിയ പ്രതിരോധമേഖല നിര്‍മിക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തിയതും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളിലൂടെ അയല്‍രാജ്യങ്ങളെ പാകിസ്താന്‍ പ്രകോപിപ്പിക്കുകയാണ്. പാകിസ്താന്‍ തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്കു സഹായം ചെയ്യുന്നതായും പാകിസ്താന് ആണവക്കരാറോ എഫ്-16 വിമാനങ്ങളോ അല്ല, മറിച്ച് രാഷ്ട്രീയമായ ഇച്ഛയാണ് വേണ്ടതെന്നും ശെയ്ഖല്‍ പറഞ്ഞു.
താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ചാണ്. മന്‍സൂറിന് പാകിസ്താനില്‍ വ്യാജപേരില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. ഇതുപയോഗിച്ച് പലതവണ അദ്ദേഹം യാത്രകള്‍ നടത്തിയിട്ടുണ്ട്. ഈ സംഭവം കാണിക്കുന്നത് പാകിസ്താന്‍ സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചെന്നതാണ്.
ബിന്‍ലാദിന്‍, താലിബാന്‍ നേതാക്കളായ മുല്ല ഉമര്‍, മന്‍സൂര്‍ തുടങ്ങിയവരെല്ലാം ജീവിച്ചതും മരിച്ചതും പാകിസ്താനിലാണ്- ശെയ്ഖല്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it