തീവണ്ടി പാളം തെറ്റി; 40 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ഡല്‍ഹി-മൊറാദാബാദ് റൂട്ടില്‍ 40 തീവണ്ടികള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. ഒമ്പത് പാസഞ്ചര്‍ ട്രെയിനുകളും നാലു മെയില്‍ എക്‌സ്പ്രസ് തീവണ്ടികളും സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഡല്‍ഹി-ഫൈസാബാദ് പത്മാവത് എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകളാണ് ഞായറാഴ്ച രാത്രി പാളം തെറ്റിയതെന്ന് ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Next Story

RELATED STORIES

Share it