Business

തീവണ്ടി കെട്ടിവലിച്ച് കരുത്തറിയിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോട്‌സ്

തീവണ്ടി കെട്ടിവലിച്ച് കരുത്തറിയിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോട്‌സ്
X
discovery-01

നൂറ് ടണ്ണിലേറെ ഭാരമുള്ള തീവണ്ടി 10 കിലോമീറ്റര്‍ ദുരം കെട്ടിവലിച്ച് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോട്‌സ് എന്ന വാഹനം.

train
റൈന്‍ നദിയ്ക്ക് കുറുകെ 935 അടി നീളമുള്ള ഇരുമ്പ് പാലത്തിലൂടെയാണ് തീവണ്ടിയുടെ മൂന്ന് കോച്ചുകള്‍ കെട്ടിവലിച്ച് ഡിസ്‌കവറി സ്‌പോട്‌സ് ഓടിയത്. പാളത്തില്‍ നിന്ന് വാഹനം തെന്നിമാറാതിരിക്കാന്‍ ചെറിയ റെയില്‍ വീലുകള്‍ ഘടിപ്പിച്ചതല്ലാതെ  വാഹനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയായിരുന്നു വടക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പരീക്ഷണം നടത്തിയത്.

https://youtu.be/l8rQEQAeET8
ടെറെയ്ന്‍ റെസ്‌പോണ്‍സ്, ടോ അസിസ്റ്റ്, ടോ ഹിച്ച് അസിസ്റ്റ്, ഓള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍, സെമി ഓട്ടോണമസ് ഓഫ് റോഡ് ഡ്രൈവിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളുടെ പരീക്ഷണമാണ് നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it