തീവണ്ടിയില്‍ ജവാന് വെടിയേറ്റ് മരിച്ചു
BY Sumeera SMR15 May 2016 4:54 AM GMT
Sumeera SMR15 May 2016 4:54 AM GMT
ബക്സര്‍: ബിഹാറില്‍ ഓടുന്ന തീവണ്ടിയില്‍ റെയില്‍വേ പോലിസ് ജവാന് വെടിയേറ്റു മരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റു. അക്രമികള്‍ ഇവരുടെ റൈഫിളുകള്‍ കവര്‍ന്നു. വാരണാസിക്കും ബക്സറിനുമിടയില് വെള്ളിയാഴ്ച രാത്രിയാണ് നാല്പേര് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശിലെ നരാഹി സ്വദേശി അഭിഷേക് സിങാണ് മരിച്ചത്. സഹപ്രവര്ത്തകന് നന്ദലാല്‍ യാദവിനാണ് ഗുരുതരമായി പരിക്കേറ്റത്. തീവണ്ടി ബസ്കറിലെത്തുന്നതിനു മുമ്പ് അക്രമികള്‍ ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ ജവാനെ ബക്സറില് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വാരണാസിയിലേക്കു മാറ്റിയെന്ന് റെയില്‍വേ പോലിസ് സൂപ്രണ്ട് ജിതേന്ദ്ര മിശ്ര അറിയിച്ചു. തീവണ്ടി യാത്രക്കാര്‍ക്ക് അകമ്പടി പോയിരുന്നവരാണ് ജവാന്മാരെന്ന് റെയില്‍വേ പോലിസ് ഇന്‍സ്പെക്റ്റര്‍ ത്രിപുരാരി പാണ്ഡെ പറഞ്ഞു. തീവണ്ടി ചൗസ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബക്സറിലേക്ക് പുറപ്പെട്ട ഉടനെയാണ് ആക്രമണം നടന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT