thiruvananthapuram local

തീവണ്ടിമാര്‍ഗം വര്‍ക്കലയിലേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നതായി സൂചന

വര്‍ക്കല: തീവണ്ടി മാര്‍ഗം വര്‍ക്കലയില്‍ കഞ്ചാവ് അടക്കമുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളുടെ കള്ളക്കടത്ത് നടക്കുന്നതായി സൂചന. തമിഴ്‌നാട് ഉള്‍പ്പടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും റെയില്‍ മാര്‍ഗം വര്‍ക്കലയില്‍ എത്തുന്ന പുകയില ഉല്‍പന്നങ്ങളാണ് നിലവില്‍ വിപണി കീഴടക്കിയിട്ടുള്ളത്.
ഇതുസംബന്ധിച്ച് വര്‍ക്കല പോലിസിനും എക്‌സൈസിനും രഹസ്യ വിവരം ലഭിച്ചിട്ടുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. വര്‍ക്കല റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിനോട് അനുബന്ധിച്ചുള്ള കോണ്‍ക്രീറ്റ് വേലി അവിടവിടെ പൊളിച്ച് സമാന്തരമായ റോഡിലേക്ക് വഴിതെളിച്ച നിലയിലാണ്. വര്‍ക്കലയില്‍ തീവണ്ടി മാര്‍ഗം ചരക്കിറക്കിയ ശേഷം ഇതുവഴി കടന്നാണ് വാഹനത്തില്‍ പോകുന്നത്.
സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ആര്‍പിഎഫിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പിന്‍വലിച്ചിരുന്നു. പകരം രണ്ട് റെയില്‍വേ ജനറല്‍ പോലിസിനെ നിയോഗിക്കുകയുമുണ്ടായി. എന്നാല്‍ ഇവരുടെ സേവനത്തില്‍ കൃത്യതയില്ലെന്ന് ആക്ഷേപമുണ്ട്. ഇതോടെ വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ ഇത്തരം അനധികൃത ഇറക്കുമതികള്‍ക്ക് അനുകൂല സാഹചര്യമാണുള്ളത്. ചരക്കെത്തുന്ന വിവരം മൊബൈല്‍ ഫോണ്‍ വഴി പരസ്പരം കൈമാറുന്നതോടെ പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള റോഡില്‍ ഇടനിലക്കാര്‍ വാഹനവുമായി കാത്തു നില്‍ക്കും. അഥവാ സ്‌റ്റേഷനില്‍ ഇറക്കാനായില്ലെങ്കില്‍ ഓടുന്ന തീവണ്ടിക്കുള്ളില്‍ നിന്നും സമീപത്തെ നിര്‍ണായക പോയിന്റിലേക്ക് സുരക്ഷിതമായി വലിച്ചെറിയുകയാണ് പതിവ്. ഇതു സംബന്ധിച്ച് സ്റ്റേഷന്‍ മാനേജറെ വിവരം ധരിപ്പിച്ചപ്പോള്‍ ബന്ധപ്പെട്ട റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി കൈകൊള്ളാമെന്നാണ് പറയുന്നത്.
Next Story

RELATED STORIES

Share it