തീരുമാനമെടുക്കേണ്ടത ്സര്‍ക്കാരെന്ന് ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെടുന്ന ഫഌക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും നീക്കംചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതു സര്‍ക്കാരെന്നു ഹൈക്കോടതി. അനധികൃത പരസ്യബാനറുകള്‍ക്കും ഫഌക്‌സുകള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തംനിലയില്‍ സംവിധാനവും നടപടിക്രമങ്ങളുമുണ്ടെന്ന വിശദീകരണം രേഖപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കോടതി ഉത്തരവുണ്ടായിട്ടും റോഡുകളിലും റോഡ് ഓരത്തുനിന്നും ഫഌക്‌സുകളും പരസ്യ ബോര്‍ഡുകളും നീക്കംചെയ്യാന്‍ നടപടിയെടുക്കാത്തത് ചോദ്യംചെയ്തു പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഉപഹരജി തള്ളിയാണ് കോടതി ഉത്തരവ്. വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഫഌക്‌സുകളും പരസ്യബോര്‍ഡുകളും റോഡില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നേരത്തേ സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2015 ജൂലൈ 24ന് ഫഌക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും സൂചനാ ബോര്‍ഡിലെ പരസ്യങ്ങളും നീക്കം ചെയ്യുന്നതു സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. സ്ഥാപനങ്ങളുടെ പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊഴികെ പാതയോരങ്ങളിലെ കമാനങ്ങളും കൊടിമരങ്ങളുമുള്‍പ്പെടെ നീക്കം ചെയ്യാനായിരുന്നു നിര്‍ദേശം.
എന്നാല്‍, സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നയം കൊണ്ടുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 15ന് ഈ ഉത്തരവ് നടപ്പാക്കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഫഌക്‌സ് ബോര്‍ഡുകളും ഹോര്‍ഡിങുകളും നിയന്ത്രണമില്ലാതെ പാതയോരങ്ങളിലും പൊതു-സ്വകാര്യ സ്ഥലങ്ങളിലും വീണ്ടും സ്ഥാപിക്കുന്നുവെന്നും മരവിപ്പിക്കല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it