തീരപ്രദേശത്ത് കരിമണല്‍ ഖനനം അനുവദിക്കില്ല: വി എം സുധീരന്‍

ഹരിപ്പാട്: ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരപ്രദേശത്ത് ഒരു കാരണവശാലും കരിമണല്‍ ഖനനം അനുവദിക്കില്ലെന്നും തീരദേശ ജനതയ്ക്ക് ദോഷം വരുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. യുഡിഎഫ് ഹരിപ്പാട് മണ്ഡലം സ്ഥാനാര്‍ഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയ്ക്ക് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി വന്ന ഉടന്‍ താനും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ചചെയ്താണ് ഇപ്രകാരം തീരുമാനിച്ചത്. ജനസൗഹൃദ വികസന പദ്ധതികളാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങള്‍ എതിര്‍ത്താല്‍ പദ്ധതികള്‍ പുനപ്പരിശോധിക്കും.
ഏറ്റവും മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് യുഡിഎഫ് മുന്നോട്ടുവച്ചതെന്ന് നിഷ്പക്ഷമതികള്‍ പോലും സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it