thrissur local

തീരദേശ മേഖലയില്‍ വ്യാപക അപകടം: ഒരാള്‍ മരിച്ചു; ആറു പേര്‍ക്ക് പരിക്ക്

ചാവക്കാട്: തീരദേശ മേഖലയില്‍ വ്യാപക അപകടം. ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്ക്. ദേശീയപാത 17 തിരുവത്ര പുതിയറയില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം പാലപ്പെട്ടി പറമ്പന്തേരി വീട്ടില്‍ ഷറഫുദ്ദീനാ(39)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് സാരമായി പരിക്കേറ്റു.
ഇയാളെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിച്ച് ഇരുവരും ബൈക്കില്‍ മടങ്ങവേ ഇന്നലെ വൈകീട്ട് നാലോടേയായിരുന്നു അപകടം. എടക്കഴിയൂര്‍ പഞ്ചവടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
എടക്കഴിയൂര്‍ വാക്കയില്‍ വിശ്വനാഥന്‍ (55), എടക്കഴിയൂര്‍ വാക്കയില്‍ രാമകൃഷ്ണന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരേയും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടേയായിരുന്നു അപകടം. ഒരുമനയൂര്‍ വില്യംസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ചേറ്റുവ സ്വദേശികളായ നാലകത്ത് അഫ്‌നാസ് (23), പുത്തന്‍വീട്ടില്‍ ഷമീര്‍ (21), വാടാനപ്പള്ളി കല്ലുപറമ്പില്‍ ധനേഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.30ഓടേയായിരുന്നു അപകടം. ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ ഇന്നലെ രാവിലെ പത്തോടെ നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ കാനയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊടുങ്ങല്ലൂര്‍ നിന്നും പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ മേഖലയില്‍ കാനയില്‍ നിന്നും റോഡ് വളരെ ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇതുമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി പത്തോളം വാഹനപകടങ്ങളാണ് തീരദേശ മേഖലയില്‍ ഉണ്ടായിട്ടുള്ളത്.
Next Story

RELATED STORIES

Share it