Alappuzha local

തീരദേശ മേഖലയില്‍ വ്യാജമദ്യലോബി പിടിമുറുക്കുന്നു

തുറവൂര്‍: ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടു തീരദേശ മേഖലയില്‍ വ്യാജമദ്യലോബി പിടിമുറുക്കുന്നു. അധികാരികള്‍ ഉറക്കത്തില്‍. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടെ തീരമേഖല കേന്ദ്രീകരിച്ചാണു വ്യാജമദ്യമൊഴുകുന്നതെന്നാണ് ആക്ഷേപം. ആവശ്യക്കാര്‍ക്കു സഞ്ചരിക്കുന്ന വിപണനകേന്ദ്രങ്ങള്‍ വഴി സ്ഥലത്തെത്തിക്കുന്ന രീതിയിലാണിവരുടെ പ്രവര്‍ത്തനമെന്നാണു നാട്ടുകാര്‍ പറയുന്നത്.—
മേഖലയിലെ കള്ളുഷാപ്പുകളിലും വ്യാജമദ്യം ഒഴുകുന്നതായണറിയുന്നത്.— പ്രദേശത്തെ തെങ്ങുകളില്‍ നിന്നു ഉല്‍പാദിപ്പിക്കുന്നതും പാലക്കാട് തുടങ്ങിയ വടക്കന്‍ മേഖലയിയിലെ തോപ്പുകളില്‍ നിന്നു കൊണ്ടുവരുന്നതിനേക്കാള്‍ പലമടങ്ങു കള്ളാണു ഷാപ്പുകളില്‍ നിത്യേന വില്‍പന നടത്തുന്നതെന്നും ജന സംസാരമുണ്ട്. മേഖലയില്‍ നീര ഉല്‍പാദനം തുടങ്ങിയതോടെ കള്ളിന്റെ ഉല്‍പാദനം ഗണ്യമായ തോതില്‍ കുറഞ്ഞെങ്കിലും കള്ളുഷാപ്പുകളില്‍ വില്‍പന നടത്തുന്ന കള്ളിന്റെ അളവില്‍ കുറവു വന്നതായി കാണുന്നില്ല.—
ലഹരി വര്‍ധിപ്പിക്കാന്‍ കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങളടക്കമുള്ളവ ചേര്‍ത്താണു വില്‍പനയെന്നുമാണു ആരോപണം.— അന്ധകാരനഴി, പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട്, വല്ലേത്തോട്, കരുമാഞ്ചേരി, നീണ്ടകര, എഴുപുന്ന വാടയ്ക്കല്‍, ചന്തിരൂര്‍, അരൂര്‍ പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന തകൃതിയായി നടക്കുന്നതെന്നാണു സൂചന. വ്യാജമദ്യ ലോബിക്കൊപ്പം മയക്കുമരുന്നു സംഘങ്ങളും ഇവിടെ സജീവമായി രംഗത്തുണ്ട്.— ഇത്തരം മദ്യ-മയക്കുമരുന്നു സംഘങ്ങളെ സംരക്ഷിക്കാന്‍ കക്ഷിഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തുവരുന്നതാണു ഇവര്‍ക്കെല്ലാം തുണയാവുന്നത്. കരിനിലങ്ങളുടെ ചിറകളിലും വിജനമായ മറ്റുസ്ഥലങ്ങളിലുമാണു പ്രധാനമായും മദ്യ-മയക്കുമരുന്നു സംഘങ്ങള്‍ താവളമടിക്കുന്നത്.— പോലിസ്-എക്‌സൈസ് അധികൃതരുടേയും ഒത്താശയും ഇവര്‍ക്കുണ്ടന്നു നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it