thrissur local

തീരദേശ മേഖലയില്‍ മോഷണം പെരുകുന്നു; പോലിസ് ഇരുട്ടില്‍ തപ്പുന്നു

അകലാട്: തീരദേശ മേഖലയില്‍ മോഷണം പെരുകുമ്പോഴും മോഷ്ടാക്കളെ പിടിക്കാനാവാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു. ഒരുമാസത്തിനിടെ ചെറുതും വലുതുമായ പത്തേളം മോഷണങ്ങളാണ് തീരദേശ മേഖലയില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ദേശീയപാത 17ല്‍ അകലാട് നാലാംകല്ലില്‍ സഹോദരങ്ങളായ രണ്ടുപേരുടെ കടളുടെ പൂട്ട് പൊളിച്ച് മോഷണം നടന്നത്.
അകലാട് വെട്ടിക്കാട്ട് ഉമ്മറിന്റെ കെ എം സൂപ്പര്‍മാര്‍ക്കറ്റ്, മുഹമ്മദാലിയുടെ അല്‍അമീന്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് എന്നിവിടങ്ങളിലായിരുന്നു മോഷണം. ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് 13,000 രൂപയും പതിനായിരത്തോളം രൂപയുടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും നഷ്ടപ്പെട്ടിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് പെര്‍ഫ്യൂം, സോപ്പ് തുടങ്ങിയ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്യൂട്ടി പെയ്ഡ് ഷോപ്പിന്റെ ഷട്ടറുകളുടെ നാല് പൂട്ടുകള്‍ തിക്കിപ്പൊളിച്ച നിലയിലായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ രണ്ട് പൂട്ടുകള്‍ പൊളിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഒറ്റയിനിയില്‍ കടയിലും അടച്ചിട്ട വീട്ടിലും മോഷണം നടന്നിരുന്നു. 500 പവന്‍ സ്വര്‍ണക്കവര്‍ച്ചയടക്കം പുന്നയൂര്‍ക്കുളം, വടക്കേക്കാട് മേഖലകളില്‍ ഒരുമാസത്തിനുള്ളില്‍ നടക്കുന്ന പത്താമത്തെ മോഷണമാണ് ഇത്.
എന്നാല്‍ ഒരു കേസിനും തുമ്പുണ്ടാക്കാന്‍ പോലിസിനായിട്ടില്ല. മോഷണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വ്യാപാരികളും ആശങ്കയിലാണ്.
Next Story

RELATED STORIES

Share it