thrissur local

തീരദേശ മേഖലയില്‍ കനത്ത സുരക്ഷ

ചാവക്കാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീരദേശ മേഖലയില്‍ വന്‍ സുരക്ഷ. കര്‍ണാടകയില്‍ നിന്നും 28ഉം എസ്എപിയില്‍ നിന്നും 18ഉം കെഎപി ഫോര്‍ത്ത് ബറ്റാലിയനില്‍ നിന്നു പത്തും കേരള പോലിസ് അക്കാദമിയില്‍ നിന്നു 28ഉം, കണ്ണൂര്‍ ക്യാംപില്‍ നിന്നും 12ഉം, ഐആര്‍ബിയില്‍ നിന്നു 30 പോലിസുകാരും ഉള്‍പ്പെടെ 350ഓളം പോലിസുകാരാണ് ചാവക്കാട് പോലിസിന്റെ നേതൃത്വത്തില്‍ സുരക്ഷക്കായി ഒരുങ്ങിയിട്ടുള്ളത്.
എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും 14 വാഹന പോലിസ് പട്രോളിങും രണ്ട് പിക്കറ്റ് പോസ്റ്റും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. പ്രശ്‌നബാധിക മേഖലയായി കണക്കാക്കുന്ന കടപ്പുറം അഞ്ചങ്ങാടിയിലും ചാവക്കാട് നഗരസഭയിലെ പുത്തന്‍ കടപ്പുറത്തുമാണ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗര പരിധിക്കുള്ളില്‍ നൂറു മീറ്റര്‍ അകലേയും പഞ്ചായത്തില്‍ 200 മീറ്റര്‍ അകലേയുമാണ് ബൂത്തുകള്‍ കെട്ടേണ്ടത്. വോട്ടെടുപ്പ് സുഗമമായി നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു ജനങ്ങളും സഹകരിക്കണമെന്ന് സിഐ എ ജെ ജോണ്‍സണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it