thrissur local

തീരദേശത്ത് വോട്ടെടുപ്പ് സമാധാനപരം

ചാവക്കാട്: തീരദേശത്ത് വോട്ടെടുപ്പ് സമാധാനപരം. രാവിലെ ഏഴോടെ തന്നെ പല ബൂത്തുകളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. ഒമ്പതോടെ ചാറ്റല്‍മഴ ആരംഭിച്ചതോടെ വോട്ടെടുപ്പ് മന്ദഗതിയിലായി. വീണ്ടും പത്തോടെ ചാറ്റല്‍മഴ മാറിയതോടെ വോട്ടര്‍മാര്‍ എത്തിത്തുടങ്ങി. സ്ത്രീ വോട്ടര്‍മാര്‍ കൂട്ടമായെത്തിയതോടെ പോളിങ് ശതമാനം കുതിച്ചുയരുകയായിരുന്നു.
മിക്ക ബൂത്തുകളിലും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തൊട്ടാപ്പിലെ സംഘര്‍ഷം ഒഴിച്ചാല്‍ മേഖലയില്‍ ഒരിടത്തും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. യന്ത്രത്തകരാറും ഉണ്ടായില്ല. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടേയും പോലിസിന്റേയും സാന്നിധ്യവും ഉണ്ടായിരുന്നു. ഇവിടെ വീഡിയോ കാമറകളുടെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലാ റൂറല്‍ പോലിസ് മേധാവി കെ കാര്‍ത്തിക് പ്രശ്‌നബാധിത ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. ഉച്ചതിരിഞ്ഞ് മൂന്നോടെ പല ബൂത്തുകളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. ചില ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് മൂലം കൂടുതല്‍ സമയം വോട്ട് ചെയ്യുന്നതിനായി വന്നതും തിരക്ക് വര്‍ധിക്കാന്‍ കാരണമായതായി പറയുന്നു.
Next Story

RELATED STORIES

Share it