malappuram local

തീരദേശത്ത് യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു

താനൂര്‍: തീരദേശത്ത് യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹിമാനും ഇരുപാര്‍ട്ടിയിലെയും പതിനാറോളം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ താനൂര്‍, തിരൂരങ്ങാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. ബദര്‍ പള്ളിക്കു സമീപം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഹനം രണ്ടു തവണ ഇതുവഴി കടന്നു പോയതോടനുബന്ധിച്ച് ഇരുകൂട്ടരും വാക്കുതര്‍ക്കമുണ്ടായിരുന്നു.
പിന്നീടാണ് അക്രമങ്ങള്‍ അരങ്ങേറിയത്. മുസ്‌ലിംലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം പി അഷ്‌റഫിന്റെ വീടിനു നേരെ ആക്രമണം നടന്നു. ഈ ഭാഗത്ത് നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട.
മലപ്പുറം എസ്പി, മലപ്പുറം തിരൂര്‍ ഡിവൈഎസ്പിമാര്‍,തിരൂര്‍, താനൂര്‍, തിരൂരങ്ങാടി സിഐമാര്‍, പരപ്പനങ്ങാടി, തിരൂര്‍ എസ്‌ഐമാര്‍ എന്നിവര്‍ താനൂരിലെത്തിയിരുന്നു. താനൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരെത്തിയെങ്കിലും പോലിസിന്റെ നിര്‍ദേശപ്രകാരം പിരിഞ്ഞുപോയി.
Next Story

RELATED STORIES

Share it