Pathanamthitta local

തീരത്തുള്ള കിണറുകള്‍ വറ്റിത്തുടങ്ങി; വരള്‍ച്ചയുടെ പിടിയില്‍ അച്ചന്‍കോവിലാറും

പന്തളം: വെള്ളം വറ്റിയ അച്ചന്‍കോവിലാറില്‍ മണല്‍പ്പുറ്റും പാറകളും തെളിഞ്ഞു. കുളിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയിലായി മാറിയിരിക്കുന്നു അച്ചന്‍കോവിലാര്‍. വേനലിന്റെ ആരംഭത്തില്‍ത്തന്നെ യിരുന്നു. ഒരു വീട്ടില്‍ത്തന്നെ രണ്ടും മൂന്നും കിണറുകള്‍ കുഴിച്ച് പരീക്ഷിച്ചിട്ടും വെള്ളം കിട്ടാതെ ജനം വലയുകയാണ്.
വേനലില്‍ കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ വെള്ളമാണ് പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാശ്വാസമാകുന്നത്. എന്നാല്‍ ഇതുവരെ കനാല്‍ തുറന്നുവിട്ടിട്ടില്ല. മൂന്നു പഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികളുടെ അപര്യാപ്തത കാരണം എല്ലാ ഭാഗങ്ങളിലും ജലവിതരണം നടക്കുന്നില്ല. പന്തളം വലിയപാലത്തിനു താഴ്വശമുള്ള കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും കോളേജിനു സമീപമുള്ള വലിയ ചോര്‍ച്ചയും പല സ്ഥലങ്ങളിലുമുള്ള പൈപ്പ് പൊട്ടിയൊഴുകലും കാരണം വെള്ളം എല്ലാ സ്ഥലങ്ങളിലും എത്തുന്നില്ല. പമ്പിങ് ചില ദിവസങ്ങളില്‍ മുടങ്ങാറുമുണ്ട്.
പന്തളത്തെ വലിയ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്ന ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പന്തളത്തെ ഉയര്‍ന്ന പ്രദേശങ്ങളും തീരപ്രദേശങ്ങളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. കനാല്‍വെള്ളമെത്താത്തതു കാരണം മാവര, കരിങ്ങാലി പാടശേഖരങ്ങളിലെ നെല്‍കൃഷി ഉണങ്ങിക്കരിഞ്ഞു തുടങ്ങി. വെള്ളമെത്തിക്കാനായി കനാലിന്റെ എല്ലാ ഭാഗങ്ങളും കാടുവെട്ടി വൃത്തിയാക്കിയിട്ടിരിക്കുകയാണ്. കനാല്‍ തുറന്നുവിട്ടാല്‍ ഈ ഭാഗത്തുള്ള കിണറുകളില്‍ ഉറവയെത്തുകയും പാടങ്ങളിലും കൃഷിയിടങ്ങളിലും വെള്ളമെത്തിക്കാനും കഴിയും. അച്ചന്‍കോവിലാറ്റില്‍ ആകെയുള്ള വെള്ളത്തില്‍ വിഷപദാര്‍ഥം കലര്‍ത്തി മീന്‍പിടിക്കുന്നതു കാരണം വെള്ളം മലിനമാകുന്നുമുണ്ട്. ഇത്തവണ വേനലാരംഭിച്ചതിനു ശേഷം മൂന്നു തവണയാണ് വിഷം കലര്‍ത്തി മീന്‍പിടിച്ചത്.
Next Story

RELATED STORIES

Share it