kannur local

തീപ്പെട്ടി കമ്പനിയില്‍ തീപ്പിടിത്തം; 20 ലക്ഷത്തിന്റെ നഷ്ടം

തളിപ്പറമ്പ്: തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയില്‍ എളമ്പേരംപാറയില്‍ തീപ്പെട്ടി കമ്പനിയില്‍ തീപിടിത്തം. പൂവ്വം സ്വദേശി വട്ടക്കണ്ടി റോബിന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് മാച്ച് വര്‍ക്‌സിലാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്താണ
സംഭവം. ബസ് യാത്രക്കാര്‍ തീയും പുകയും ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരിന് നിന്നുമായി മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ട് മണിക്കൂറോളത്തെ ശ്രമ ഫലമായാണ് തീയണച്ചത്.
ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ ടി വി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘവും സമീപവാസികളും തീ അണയ്ക്കാന്‍ നന്നേ പാടുപെട്ടു.
മെഷിനറികളും നിര്‍മാണത്തിലിരിക്കുന്ന സാധന സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു 20 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it