Idukki local

തീപ്പിടിത്തം; അധിക ഡ്യൂട്ടിയെടുത്ത് തൊടുപുഴ അഗ്നിശമനസേന

തൊടുപുഴ: തീപിടിത്തം വ്യാപകമായതോടെ അധിക ഡ്യൂട്ടിയെടുത്ത് തൊടുപുഴ ഫയര്‍ഫോഴ്‌സ്. രണ്ട് ദിവസമായി തൊടുപുഴ ഫയര്‍ഫോഴ്‌സിന് നെഞ്ചില്‍ തീയാണ്.അടുത്തടുത്ത സമയങ്ങളില്‍ നാശം വിതച്ചുകൊണ്ട് നാട്ടില്‍ അഗ്നി സംഹാര താണ്ഡവമാടുന്നത് തുടരുകയാണ്.
തൊടുപുഴയിലെ രണ്ട് യൂനിറ്റുകളും സംയുക്തമായാണ് തീ അണയ്ക്കുന്നതിനായി പായുന്നത്. ഒരിടത്ത് തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ മറ്റൊരിടത്ത് തീപടരുന്നതാണ് ഫയര്‍ഫോഴ്‌സിനെ വലയ്ക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറിടത്താണ് തീ നാശം വിതച്ചത്.കത്തിനശിച്ചതിലേറയും തൈ റബര്‍ മരങ്ങള്‍.
കഴിഞ്ഞ ദിവസം അരിക്കുഴ സ്‌കൂളിന് സമീപത്തും തീപടര്‍ന്ന് പിടിച്ചു.
സ്‌കൂളിനുള്ളിലെ ഇല്ലിയും സമീപത്തായി കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങളും കത്തിനശിച്ചു. ഒരാഴ്ച മുമ്പും ഇവിടെ തീ നാശം വിതച്ചിരുന്നു. വെട്ടിമാറ്റി സൂക്ഷിച്ചിരുന്ന മരക്കഷണങ്ങളാണ് അന്നും കത്തി നശിച്ചത്. അവധി ദിവസമായതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ മനപൂര്‍വ്വം ഇവിടെ തീയിടുന്നതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
അന്തരീക്ഷത്തിലെ താപനില വര്‍ധിച്ചതിനാല്‍ തീ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നും ജനങ്ങള്‍ ഇതിനെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.
രണ്ട് ദിവസത്തിനിടെ അധിക ഡ്യൂട്ടി സമയം എടുത്താണ് തൊടുപുഴ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചത്. രണ്ട് ദിവസമായി സ്‌റ്റേഷന്‍ ഓഫിസര്‍ ടി വി രാജന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സാജന്‍ ജോസഫ്,ഷിന്റോ, ജാഫര്‍ഖാന്‍, സാദിഖ്, ബിജു പി തോമസ്, മനോജ്, സജീവന്‍, ജിജോ,ബെന്നി, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് ഡ്യൂട്ടിയില്‍.
Next Story

RELATED STORIES

Share it