Kottayam Local

തീക്കോയില്‍ കെ സി ജെയിംസും മേലുകാവില്‍ ഷീബാമോളും പ്രസിഡന്റുമാര്‍

ഈരാറ്റുപേട്ട: മേലുകാവ്, തീക്കോയി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം കാരണം വ്യാഴാഴ്ച നടക്കാതിരുന്ന പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. തീക്കോയില്‍ കോ ണ്‍ഗ്രസിലെ കെ സി ജെയിംസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസിലെ ലീലാമ്മ ജോര്‍ജുകുട്ടി വൈസ്പ്രസിഡന്റുമായി. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ വിജയമ്മ ഗോപിനാഥിനെയാണ് കെ സി ജെയിംസ് പരാജയപ്പെടുത്തിയത്.
ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗമാണ് കെ സി ജെയിംസ്. കെ സി ജെയിംസിന് ഒമ്പത് വോട്ടും വിജയമ്മയ്ക്ക് മൂന്ന് വോട്ടും ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ഫ്രാന്‍സീസ് ജേക്കബ് ജെയിംസിന് വോട്ടു ചെയ്തപ്പോള്‍ മറ്റൊരു സ്വതന്ത്രന്‍ കെ കെ പരിക്കൊച്ചിന്റെ വോട്ട് അസാധുവായി. ഉച്ചകഴിഞ്ഞു നടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിലെ ലീലാമ്മ ജോര്‍ജുകുട്ടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വാര്‍ഡ് അംഗമാണ് ലീലാമ്മ ജോര്‍ജുകുട്ടി. പ്രസിഡന്റിന് രണ്ടര വര്‍ഷവും വൈസ്പ്രസിഡന്റിന് മൂന്ന് വര്‍ഷവുമാണ് കാലാവധി. 11ാം വാര്‍ഡിനെയാണ് കെ സി ജെയിംസ് പ്രതിനിധീകരിക്കുന്നത്. മൂ്ന്നാം തവണയാണ് പഞ്ചായത്തംഗവും പ്രസിഡന്റുമാവുന്നത്. തീക്കോയി സഹകരണ ബാങ്ക് ഭരണ സമതിയംഗവുമാണ്. തീക്കോയി കവളംമാക്കല്‍ കുടുംബാംഗമാണ്. ഭാര്യ: ടെസി. ഏകമകന്‍:അമല്‍ ജയിംസ് (വിദ്യാര്‍ഥി)
മേലുകാവ് ഗ്രാമപ്പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിലെ ഷീബാമോള്‍ ജോസഫ് പ്രസിഡന്റും കോണ്‍ഗ്രസിലെ ജോസ് സെബാസ്റ്റ്യന്‍ വൈസ്പ്രസിഡന്റുമായി. എല്‍ഡിഎഫിലെ ഷൈനി ബേബിയെയാണ് ഷീബാമോള്‍ പരാജയപ്പെടുത്തിയത്. ഷീബാമോള്‍ക്ക് എട്ട് വോട്ടും ഷൈനി ബേബിയ്ക്ക് നാല് വോട്ടും ലഭിച്ചു. സ്വതന്ത്ര അംഗമായ റീനാ ഡൊമിനിക് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ ആര്‍ അനുരാഗിനെയാണ് ജോസ് സെബാസ്റ്റ്യന്‍ പരാജയപ്പെടുത്തിയത്.
ജോസ് സെബാസ്റ്റ്യന് എട്ട് വോട്ടും അനുരാഗിന് നാല് വോട്ടും ലഭിച്ചു. ആദ്യ മൂന്ന് വര്‍ഷമാണ് കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം. തുടര്‍ന്ന് കോണ്‍ഗ്രസിലെ നിഷാ ജോസഫ് പ്രസിഡന്റാവും. രണ്ട് വര്‍ഷമാണ് കോണ്‍ഗ്രസിന് വൈസ്പ്രസിഡന്റ് സ്ഥാനം. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിലെ ജെറ്റോ ജോസ് വൈസ്പ്രസിഡന്റാവും. 11ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഷീബാമോള്‍ രണ്ടാംതവണയാണ് ഗ്രാമപ്പഞ്ചായത്ത് അംഗമാവുന്നത്. ഓലിക്കല്‍ വീട്ടില്‍ പരേതനായ ജോസഫിന്റെയും സാറാമ്മയുടെയും മകളാണ് ഷീബാമോള്‍.
Next Story

RELATED STORIES

Share it