Flash News

തിഹാര്‍ ജയിലില്‍ സംഘര്‍ഷം; രണ്ടു മരണം

ന്യൂഡല്‍ഹി: ഡല്‍ഹയിലെ തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. സുരക്ഷ ബ്‌ളോക്കിലെ തടവുകാരും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്.  ഈശ്വര്‍, അനില്‍ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മാരക ആയുധങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഏറ്റുമുട്ടിയത്.  സംഭവത്തെ കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it