malappuram local

തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ മുന്നേറുന്നു

മുജീബ്‌ചേളാരി

ചേളാരി: സിബിഎസ്ഇ സ്‌കൂള്‍ മലപ്പുറം ജില്ലാ മാനേജ്‌മെന്റ് അസോസിയേഷനും മലപ്പുറം സെന്‍ട്രല്‍ സഹോദയയും സംയുക്തമായി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ജില്ലാ കായികമേളയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലസ്റ്റേഡിയത്തില്‍ തുടക്കം. ഒന്നാം ദിനംപിന്നിട്ടപ്പോള്‍ ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടി 56 പോയിന്റുമായി തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനത്തും, ആറ് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും നേടി 47 പോയിന്റുമായി ഗെയിഡന്‍സ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരുവെങ്കലവുമായി ഗുഡ്‌ഹോപ്പ്‌സ്‌കൂള്‍ നിലമ്പൂര്‍ മൂന്നാംസ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ 69ല്‍ പരം സിബിഎസ്ഇ സ്‌കൂളുകളില്‍നിന്നായി 3000ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേള ജില്ലാപഞ്ചായത്ത്പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ മാര്‍ച്ച്പാസ്റ്റില്‍ വാഴ്‌സിറ്റി കായികവിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ഹുസൈന്‍ സല്യൂട്ട് സ്വീകരിച്ചു. പി പി നൗഫല്‍, മജീദ് ഐഡിയല്‍, എം അബൂബക്കര്‍, ജോമോന്‍ മെലേകുടി, എ കെ ജലീല്‍ സംസാരിച്ചു. റിലെ ഒഴികെയുള്ള 86 ഇനങ്ങളില്‍ 44 ഇനങ്ങളില്‍ ഇന്നലെ ഫൈനലുകള്‍ നടന്നു. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തോടെയാണ് മീറ്റിന് തുടക്കംകുറിച്ചത്. ഇന്ന് നടക്കുന്ന സമാപനത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ: മുഹമ്മദ്ബഷീര്‍ വിജയികള്‍ക്കുള്ള ട്രോഫിസമ്മാനിക്കും.
Next Story

RELATED STORIES

Share it