kannur local

തിരൂരില്‍ മുങ്ങിമരിച്ച കുട്ടികളുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

ഇരിക്കൂര്‍: ചമതച്ചാലിനു സമീപത്തെ തിരൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ച ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളുടെ വീടുകളില്‍ സാന്ത്വനവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് മുഖ്യമന്ത്രി ഇവരുടെ വീട് സന്ദര്‍ശിച്ചത്.
തിരൂര്‍ ആക്കാംപറമ്പില്‍ സലിജന്‍-ഷീജ ദമ്പതികളുടെ മക്കളും പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളുമായ ഒരിജ സലിജന്‍(13), സ്റ്റെഫാന്‍ സലിജന്‍ (7), സലിജന്റെ സഹോദരി അനിത-ജോസ് ദമ്പതികളുടെ മക്കളും പയ്യാവൂര്‍ സേക്രഡ് ഹാ ര്‍ട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായ അഖില്‍ ജോസ്(15), ആയല്‍ ജോസ്(12), സലിജന്റെ സഹോദരന്‍ ബിനോയിയുടെ മകന്‍ മാനിക് ബിനോയ്(12) എന്നിവരായിരുന്നു മരിച്ചത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, പി കെ ശ്രീമതി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it