malappuram local

തിരൂരിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് ഇടതു പ്രകടനപത്രിക

തിരൂര്‍: തിരൂര്‍ നഗരസഭയില്‍ അധികാരത്തിലെത്തിയാല്‍ സമഗ്ര വികസനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ഇടതു മുന്നണി സംസ്ഥാന തല മാര്‍ഗരേഖയനുസരിച്ച് കൃഷി, മൃഗസംരക്ഷണം, വ്യവസായം,ദാരിദ്ര നിര്‍മാര്‍ജനം, സാമൂഹിക ക്ഷേമം, ശിശുക്ഷേമം,ആരോഗ്യം, വിദ്യാഭ്യാസം, കലാസംസ്‌കാരം, പാര്‍പ്പിടം, കുടിവെള്ളം, ഊര്‍ജം,പൊതുമരാമത്ത് നഗരസൗന്ദര്യം വല്‍കരണം, വിനോദ സഞ്ചാരം മേഘലയില്‍ പുരോഗതി ഉറപ്പാക്കുമെന്നാണ് ''തിരൂരിന്റെ ചിറകുകള്‍'' എന്ന പേരിട്ട പ്രകടന പത്രിക പറയുന്നത്.
തിരൂരിന്റെ അടിസ്ഥാന പശ്ചാത്തല വികസനം, ഗതാഗതക്കുരുക്കിനു പരിഹാരം, അഴിമതി രഹിത ഭരണം, ഉറപ്പുനല്‍കുന്നുവെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ഇടതുനേതാക്കള്‍ പറഞ്ഞു. പ്രകടന പത്രിക വി അബ്ദുറഹ്മാന്‍ തിരൂര്‍നഗരസഭാ പ്രതിപക്ഷ നേതാവും ഇടതുമുന്നണി കണ്‍വീനറുമായ കെ കൃഷ്ണന്‍ നായര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.
തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ പിമ്പുറത്ത് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു, കെ സുധാകരന്‍, പി ഹംസക്കുട്ടി, വി നന്ദന്‍, പി അബ്ദുല്‍ ഗഫൂര്‍,ചന്ദ്രമോഹന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it