ernakulam local

തിരുവൈരാണിക്കുളം ക്ഷേത്രം: ശ്രീപാര്‍വതി ദേവിക്ക് മഞ്ഞള്‍പറ

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ പറവഴിപാട് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. നടതുറപ്പ് മഹോല്‍സവം ഒമ്പത് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്നരലക്ഷത്തോളം ഭക്തരാണ് പറനിറയ്ക്കല്‍ വഴിപാട് നടത്തിയത്.
ശ്രീപാര്‍വതീദേവിയുടെ ഇഷ്ട വഴിപാടായ മഞ്ഞള്‍പറ നിറയ്ക്കുന്നതിലേറെയും സ്ത്രീകളാണ്. സര്‍വ എൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നതിനാണ് മഞ്ഞള്‍പറ വഴിപാട്. ശ്രീ മഹാദേവന് പ്രധാനം എള്ള് പറയാണ്. രോഗശാന്തിക്കായാണ് എള്ള് പറ നിറയ്ക്കുന്നത്. ക്ഷേത്രത്തില്‍ ഇന്നലെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ നാലിന് നടതുറക്കുമ്പോള്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭക്തജനങ്ങളുടെ നീണ്ടനിരയായിരുന്നു. രാവിലെ 11 മണിയോടെ തിരക്ക് വര്‍ധിച്ചു. ഉച്ചപൂജയ്ക്കുശേഷം മൂന്നിന് നടയടച്ച് വൈകീട്ട് 4ന് ദര്‍ശനത്തിനായി തുറന്നു. രാത്രി വൈകിയും ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കുകയാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
വഴിപാട് സാധനങ്ങള്‍ ക്യൂവില്‍ത്തന്നെ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു. പതിവുപോലെ അന്നദാനവിതരണവും നടന്നു. ചലച്ചിത്രനടന്‍ ദേവന്‍, നടി സീമ ജി നായര്‍, തെലുങ്കാന നിയമസഭ അംഗങ്ങളായ സി കൊങ്കറെഡ്ഡി, എം ഹനുമന്തറാവു, ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ദര്‍ശനത്തിനെത്തിയിരുന്നു.
Next Story

RELATED STORIES

Share it