Pathanamthitta local

തിരുവല്ല സെന്റ് തോമസ് ടിടിഐ നവതിയുടെ നിറവില്‍

തിരുവല്ല: തിരുവല്ല സെന്റ് തോമസ് ടിടിഐ നവതിയുടെ നിറവില്‍. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സൂര്യതേജസ്സായിരുന്ന തീത്തൂസ് ദ്വിതീയന്‍ മെത്രാപ്പോലീത്താ 1925ല്‍ ആരംഭിച്ച പ്രൈമറി സ്‌കൂള്‍ അധ്യാപക പരിശീലന സ്ഥാപനമാണ്തിരുവല്ല സെന്റ് തോമസ് ടിടിഎ.
1958ല്‍ ആരംഭിച്ച ദ്വിവല്‍സര ബേസിക് ട്രെയ്‌നിങ് കോഴ്‌സ് പിന്നീട് ടിടിസി എന്നും 2013 മുതല്‍ ഡിഎഡ് എന്നും പേരുമാറുകയുണ്ടായി. വിവിധ ജൂബിലികള്‍ അതത് കാലഘട്ടങ്ങളില്‍ സമുചിതമായി ആഘോഷിച്ച ഈ മഹത്തായ സ്ഥാപനം ഇന്ന് നവതിയുടെ നിറവിലാണ്. 2015 മാര്‍ച്ച് 27ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നവതി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ നവദര്‍ശനം എന്ന പേരിലുള്ള ഒന്‍പതിന നവതി പ്രോജക്ടുകളുടെ ഉദ്ഘാടനം മാത്യുടിതോമസ് എംഎല്‍എ നിര്‍വ്വഹിച്ചു. ഈ പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു കൊണ്ടാണ് ഇന്ന് നവതി സമാപന സമ്മേളനം നടക്കുക.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നാക്കുന്ന 91ാമത് വാര്‍ഷികാഘോഷവും നവതി ആഘോഷങ്ങളുടെ സമാപനവും, രക്ഷാകര്‍ത്തൃ സമ്മേളനവും മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. നവതി സുവനീര്‍ മിഴിവെട്ടം മാത്യുടിതോമസ് എംഎല്‍എ പ്രകാശനം ചെയ്യും. റവ. വര്‍ഗീസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.
വായനാക്കൂട്ട് എന്ന പേരിലുള്ള പുസ്തക കിറ്റ് വിതരണത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം റവ.ഉമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കും. എം ജി യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it