Pathanamthitta local

തിരുവല്ല കല്ലിശ്ശേരി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി; പമ്പിങ് നിര്‍ത്തിവച്ചു

തിരുവല്ല: കല്ലിശ്ശേരി ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി. പമ്പിങ് നിര്‍ത്തിവച്ചു. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും തിരുവല്ല, ചങ്ങനാശ്ശേരി നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം നിയന്ത്രണ വിധേയമാക്കും. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികള്‍ ഇന്ന് ആരംഭിക്കും.

കല്ലിശ്ശേരിയില്‍ നിന്നു തിരുവല്ല ,ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന 700 എംഎം പൈപ്പാണ് ഇന്നലെ ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്റിനടുത്ത് പൊട്ടിയത്.
തിരുവല്ല ബൈപാസ് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സ്റ്റാന്റിന്റെ പിന്നിലെ മേല്‍പ്പാലത്തിന്റെ പണി നടത്തുന്നതിനിടെ കെഎസ്ടിപിയുടെ ഭാഗത്തു നിന്ന് ഉണ്ടായ പിഴവാണ് പൈപ്പ് പൊട്ടാനിടയായത്.
ഏകദേശം മൂന്നു മണിക്കൂറോളം പൊട്ടിയ പൈപ്പില്‍ നിന്നു മുനിസിപ്പല്‍ മൈതാനിയിലേക്ക് വെള്ളം ഒഴുകുകയായിരുന്നു.
പൈപ്പ് പൊട്ടിയ വിവരം വൈകി അറിഞ്ഞതോടെയാണ് ജല അതോറിറ്റി അധികൃതര്‍ പമ്പിങ് നിര്‍ത്തിയത്. പൊട്ടിയ പൈപ്പ് നീക്കം ചെയ്ത് പുതിയ പൈപ്പ് എത്രയും വേഗം സ്ഥാപിക്കാന്‍ ജല അതോറിറ്റി കെഎസ്ടിപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പണി പൂര്‍ത്തീകരിക്കും വരെ കറ്റോട് ശുദ്ധജല വിതരണ പദ്ധതിയിലൂടെ നിയന്ത്രണങ്ങര്‍ ഏര്‍പ്പെടുത്തി എല്ലാ ഭാഗങ്ങളില്ല ജലവിതരണം നടത്താനാവുമെന്ന പ്രതീക്ഷയാണ് ജല അതോറിറ്റിക്കുള്ളത്.
Next Story

RELATED STORIES

Share it