Flash News

തിരുവമ്പാടി സീറ്റ്; മലയോര വികസനസമിതിയുമായി സഹകരിക്കുമെന്ന് സിപിഎം

തിരുവമ്പാടി സീറ്റ്; മലയോര വികസനസമിതിയുമായി സഹകരിക്കുമെന്ന്  സിപിഎം
X
cpmm

കോഴിക്കോട്: തിരുവമ്പാടി സീറ്റ് വിവാദം കത്തിനില്‍ക്കെ മലയോര വികസന സമിതിക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്.
വികസന സമിതിയുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.എന്നാല്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന താമരശ്ശേരി രൂപതയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും പി മോഹനന്‍ പറഞ്ഞു. താമരശ്ശേരി രൂപത പിന്തുണയ്ക്കുന്ന സമിതിയാണ് മലയോര വികസന സമിതി. അതിനിടെ സിപിഎമ്മുമായി ചര്‍ച്ചയ്‌ക്കൊരുക്കമാണെന്ന് മലയോരവികസന സമിതി അറിയിച്ചു.
Next Story

RELATED STORIES

Share it