kozhikode local

തിരുവമ്പാടി ലീഗിലെ വിഭാഗീയത; പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുമെന്ന് ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറം

മുക്കം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി ലീഗില്‍ ഉടലെടുത്ത വിഭാഗീയത കൂടുതല്‍ ശക്തമായി. ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്ത് വന്ന ഒരു വിഭാഗം ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറം രൂപികരിച്ച് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കി. അതിനിടെ വിമതയോഗം ചേര്‍ന്നവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യവും ശക്തമായി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെയാണ് തിരുവമ്പാടി ലീഗില്‍ പ്രതിസന്ധി രൂക്ഷമായത്. നാല് സീറ്റ് ആവശ്യപ്പെട്ട ലീഗിന് അത് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെ യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്നാവശ്യം ശക്തമായിരുന്നു. എന്നാല്‍ ഇതിനെ ഒരു വിഭാഗം ശക്തമായി എതിര്‍ത്തു. തല്‍ക്കാലം മൂന്ന് സീറ്റില്‍ ലീഗ് മല്‍സരിച്ചു.
ലീഗ് 3 സീറ്റിലും പരാജയപ്പെടുകയും ചെയ്തു. പഞ്ചായത്തില്‍ യു ഡി എഫിന് ദയനീയ പരാജയം നേരിട്ടു.
ഇതോടെയാണ് ഔദ്യോഗിക നേതൃത്വത്തിനെതിരേ ഒരു വിഭാഗം രംഗത്ത് വന്ന് വിമത സംഘടന രൂപീകരിച്ചത്. ഓദ്യോഗിക നേതൃത്വവുമായി യാതൊരു തലത്തിലും ഒത്തുപോവാനാവില്ലന്നും നേതൃത്വം മാറണമെന്നുമാണ് ഇവരുടെ ആവശ്യം. നിലവില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പോവണമെന്നും ഇവര്‍ പറയുന്നു.
മണ്ഡലം ജില്ലാ കമ്മിറ്റികള്‍ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ നിലപാടു സരിച്ചായിരിക്കും ഭാവി പരിപാടിയെന്നും ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറം നേതാവ് റിസ്വാന്‍ പറഞ്ഞു.
അതിനിടെ വിമത വിഭാഗത്തിനെതിരെ തല്‍ക്കാലം നടപടിയുണ്ടാവില്ലന്നാണ് അറിയുന്നത്. മണ്ഡലം കമ്മറ്റി ഇടപെട്ട് പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് .ഇതിന് ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് നീങ്ങുക.
Next Story

RELATED STORIES

Share it