kozhikode local

തിരുവമ്പാടി കത്ത്: മലയോര വികസന സമിതിയുടെ അവകാശവാദം തെറ്റെന്ന്

കോഴിക്കോട്: തിരുവമ്പാടി സീറ്റ് സംബന്ധിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് കത്ത് നല്‍കിയെന്ന മലയോര വികസന സമിതിയുടെ അവകാശവാദം തെറ്റാണെന്ന് കുടിയേറ്റ കര്‍ഷകനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ നീക്കം നടത്തുകയും ചെയ്ത സണ്ണി പൊന്നമറ്റത്തില്‍.
കത്ത് തനിക്കാണ് നല്‍കിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്.
2014ല്‍ നിലവില്‍വന്ന മലയോര വികസന സമിതിക്ക് 2011ല്‍ എങ്ങിനെയാണ് കത്ത് നല്‍കുക. മാത്രമല്ല, താമരശ്ശേരി ബിഷപ്പും രമേശ് ചെന്നിത്തലയും അന്ന് സാക്ഷികളായി ഉണ്ടായിരുന്നെന്നാണ് കണ്‍വീനര്‍ ചാക്കോ കാളംപറമ്പില്‍ പറയുന്നത്.
അതും തെറ്റാണ്. ബിഷപ്പ് അന്ന് വത്തിക്കാനിലായിരുന്നു. ലീഗിനെ തോല്‍പ്പിക്കാന്‍ താന്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it