തിരുവമ്പാടിയില്‍ പഴയ പോരാളികള്‍ നേര്‍ക്കുനേര്‍

പി കെ സി മുഹമ്മദ്

താമരശ്ശേരി: പഴയ പോരാളികള്‍ അങ്കത്തിനു കച്ചമുറുക്കിയതോടെ തിരുവമ്പാടി വീണ്ടും ശ്രദ്ധേയമാവുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസുമാണ് 10 വര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റുമുട്ടുന്നത്. സിപിഎം ഇന്നലെ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചതോടെയാണു തിരുവമ്പാടിയില്‍ ചിത്രം തെളിഞ്ഞത്.
മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ഉമ്മര്‍ മാസ്റ്റര്‍ക്കെതിരേ കത്തോലിക്കാസഭ രംഗത്തുവന്നതോടെ തിരുവമ്പാടി ഇത്തവണ വിവാദ മണ്ഡലമായി.
താമരശ്ശേരി രൂപതയുടെ അനുമതിയോടെ മലയോര വികസനസമിതി ഉമ്മര്‍ മാസ്റ്റര്‍ക്കെതിരേ പ്രസ്താവന ഇറക്കി. ഇതിനെതിരേ ഒരുവിഭാഗം വിശ്വാസികള്‍ രംഗത്തുവന്നു. ഈ സാഹചര്യം അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടിയാണ് മുന്‍ എംഎല്‍എയായ ജോര്‍ജ് എം തോമസിനെ ഇടതുമുന്നണി രംഗത്തിറക്കിയത്.
മലയോര വികസന സമിതിയെ തങ്ങള്‍ക്കനുകൂലമാക്കി നിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇതിനിടെ വി എം ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടിയില്‍ പ്രചാരണരംഗത്തു സജീവമായി. മലയോര വികസന സമിതിയുടെ ഭീഷണി അവഗണിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഉമ്മര്‍ മാസ്റ്റര്‍ വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. താമരശ്ശേരി ബിഷപ്പിനെ കണ്ട് അദ്ദേഹം പിന്തുണ തേടി
അതിനിടെ കൊടുവള്ളിയിലെ സിറ്റിങ് എംഎല്‍എ വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിക്ക് മാറ്റിയതിനെതിരേ പാര്‍ട്ടിയില്‍ കലാപം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it