Business

തിരുപ്പതി, സിദ്ധി വിനായക് ക്ഷേത്രങ്ങളിലെ സ്വര്‍ണം സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന് മോഡി

തിരുപ്പതി, സിദ്ധി വിനായക് ക്ഷേത്രങ്ങളിലെ സ്വര്‍ണം സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന് മോഡി
X
temple gold



[related]

മുംബൈ: രാജ്യത്തെ നിലവിലെ സാമ്പത്തിക മാന്ദ്യവും സ്വര്‍ണം ഇറക്കുമതി ചുരുക്കാനും പ്രധാനമന്ത്രിയുടെ പുതിയ പദ്ധതി. ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം സര്‍ക്കാരിന്റെ സ്വര്‍ണനിക്ഷേപ പദ്ധതിയിലേക്ക് ഏറ്റെടുത്ത് പുനരുല്‍പ്പാദനം നടത്താനാണ് മോഡിയുടെ പദ്ധതി. ഇത്തരം സ്വര്‍ണങ്ങള്‍ ഉരുക്കി ബിസ്‌ക്കറ്റ് ആക്കാനാണ് പദ്ധതി. മുംബൈയിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ശ്രീ സിദ് വിനായക് ക്ഷേത്രത്തിലെ 160 കിലോ ഗ്രാം സ്വര്‍ണവും  പദ്ധതിയില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സ്വര്‍ണനിക്ഷേപ പദ്ധതിക്ക് പ്രതിമാസം ആകെ ഒരു കിലോ സ്വര്‍ണമാണ് നിക്ഷേപമായി ഒആകര്‍ഷിക്കാനായത്. ഇത്തരം നിധികള്‍ ബാങ്കില്‍ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നത്. 40 കിലോ സ്വര്‍ണാഭരണങ്ങള്‍ ഈ സ്‌കീമില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സഞ്ജീവ് പാട്ടില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഡിസംബര്‍ അവസാനത്തോടെ അന്തിമതീരുമാനമാകുമെന്നും അദേഹം വ്യക്തമാക്കി.
തിരുപ്പതി ക്ഷേത്രമെന്ന് അറിയപ്പെടുന്ന ശ്രീ വെങ്കിടേശ്വരസ്വാമി ക്ഷേത്രവും ഈ സ്‌കീമില്‍ വലിയ നിക്ഷേപത്തിന് തയ്യാറായേക്കും. 5.5 ടണ്‍ സ്വര്‍ണത്തിലധികം നിധിശേഖരമായി തിരുപ്പതിയിലുണ്ട്. നിലവില്‍ നേരത്തെയുണ്ടായിരുന്ന പ്രധാനമന്ത്രി സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ ഒരു ശതമാനം പലിശയ്ക്ക് തിരുപ്പതി ക്ഷേത്രം സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സാബശിവറാവു അറിയിച്ചു.

നേരത്തെയുണ്ടായിരുന്ന സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ ഒരു ശതമാനമായിരുന്നു പലിശ ലഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ബാങ്ക് പുതിയ പദ്ധതിയില്‍ 2.5 ശതമാനം പലിശ നല്‍കും. ഇതാണ് നിക്ഷേപത്തിന് മികച്ച സ്‌കീമെന്നും ക്ഷേത്രം അധികൃതരും വ്യക്തമാക്കി.
Next Story

RELATED STORIES

Share it