Malappuram

തിരുന്നാവായയിലെ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

തിരൂര്‍: ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ ശ്രമഫലമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പണി പൂര്‍ത്തിയാവുന്ന പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാവുന്നു.
ടിക്കറ്റ് ബുക്കിങ് കൗണ്ടറും ഉയര്‍ന്ന യാത്രക്കാര്‍ക്കുള്ള വിശ്രമ മുറിയുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. തിരുന്നാവായയില്‍ പണിപൂര്‍ത്തിയാക്കിയ കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലവും ഇന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും.
തിരുന്നാവായയില്‍ രാവിലെ 11 മണിക്കും തിരൂരില്‍ ഉച്ചയ്ക്ക് 12 മണിക്കുമാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. വിവിധ റെയില്‍വേ ഫണ്ടുകളുപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. നിയുക്ത എംഎല്‍എ സി മമ്മുട്ടി, തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ്, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ കെട്ടിടം വരുന്നതോടെ നിലവിലെ അവസ്ഥകളില്‍ നിന്ന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനം.
Next Story

RELATED STORIES

Share it