thrissur local

തിരി തെളിഞ്ഞു; ഇനി കലയുടെ പൂരം

തൃശൂര്‍: ഇളം മനസുകളില്‍ കലയുടെ മന്ത്രധ്വനി തീര്‍ത്ത് 28ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. ടൗണ്‍ഹാളില്‍ സി എന്‍ ജയദേവന്‍ എംപി കലോല്‍സവം ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജ് അധ്യക്ഷയായിരുന്നു.
ജയരാജ് വാര്യര്‍ കലോല്‍സവ സന്ദേശം നല്‍കി. എംഎല്‍എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി എന്‍ പ്രതാപന്‍, പി എ മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധകൃഷ്ണന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ സംബന്ധിച്ചു.
രാവിലെ 8.30 ഓടെ തൃശൂര്‍ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് ഉദ്ഘാടന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി കെ ജയന്തി പതാക ഉയര്‍ത്തി. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനീ വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി കെ ജയന്തി സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സി ജെ ജിജു നന്ദിയും പറഞ്ഞു. 14 വേദികളിലായി വിവിധ വിഭാഗങ്ങളില്‍ 7500 കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. മേള വെള്ളിയാഴ്ച സമാപിക്കും.
Next Story

RELATED STORIES

Share it