തിരിച്ചടി മറക്കാന്‍ പാകിസ്താന്‍ ഇന്നു കിവീസിനെതിരേ

മൊഹാലി: ചിരവൈരികളായ ഇന്ത്യയോടേറ്റ തോല്‍വി മറന്ന് വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് പാകിസ്താന്‍ ഇന്ന് പാഡണിയും. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടില്‍ മിന്നുന്ന ഫോമിലുള്ള ന്യൂസിലന്‍ഡാണ് പാകിസ്താന്റെ എതിരാളികള്‍. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച കിവീസ് വിജയക്കുതിപ്പ് തുടരാനുറച്ചാണ് ഇന്നിറങ്ങുക.
ആദ്യ മല്‍സരത്തില്‍ അട്ടിമറിവീരന്‍മാരായ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ പാക്പടയ്ക്ക് ഇന്ത്യക്കെതിരേ അടിതെറ്റുകയായിരുന്നു.
ഉദ്ഘാടനമല്‍സരത്തില്‍ കിരീടഫേവറിറ്റുകളും ആതിഥേയരുമായ ഇന്ത്യയെ തകര്‍ത്തു കുതിപ്പ് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാമത്തെ കളിയില്‍ മറ്റൊരു കിരീടഫേവറിറ്റായ ആസ്‌ത്രേലിയയെയും മറികടന്നിരുന്നു. ബാറ്റിങ്‌നിരയും ബൗളിങ് നിരയും മികച്ച ഫോമിലായതിനാല്‍ ആശങ്കകളില്ലാതെയാണ് കിവികള്‍ കച്ചമുറുക്കുന്നത്.
തങ്ങളുടേതായ ദിനം ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ ശേഷിയുള്ള ടീമായ പാകിസ്താനെ വിലകുറച്ചു കാണില്ലന്ന് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it