തിരിച്ചടി ആന്റണിയുടെ വാക്ക് തിരസ്‌കരിച്ചതു മൂലം: സിഎംപി

കോട്ടയം: വര്‍ഗീയതയ്‌ക്കെതിരേയുള്ള എ കെ ആന്റണിയുടെ വാക്ക് തിരസ്‌കരിച്ച യുഡിഎഫ് നേതൃത്വത്തിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പു പരാജയമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ 21 സീറ്റുകളില്‍ എന്‍ഡിഎയും തിരിച്ചു രണ്ട് സീറ്റുകളില്‍ യുഡിഎഫ് എന്‍ഡിഎയേയും സഹായിച്ചെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയം, പുതുപ്പള്ളി, പാലാ, അഴീക്കോട് എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് പിന്നില്‍ എന്‍ഡിഎ വോട്ടുകളാണ്. കേരളത്തില്‍ കൈക്കുമ്പിളിലാണു താമര വിരിഞ്ഞത്. സംസ്ഥാനത്ത് വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള നീക്കമാണു യുഡിഎഫ് സ്വീകരിച്ചത്. മദ്യനയത്തോട് യുഡിഎഫിന് യാതൊരു ആത്മാര്‍ഥതയുമില്ല. ഇടതുമുന്നണി പ്രവേശനത്തിന് സിഎംപി കത്ത് നല്‍കിയതായും അരവിന്ദാക്ഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it