തിരഞ്ഞെടുപ്പ്: 21.66 കോടിയുടെ കള്ളപ്പണം പിടികൂടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണം തടയാന്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 4.38 കോടി രൂപ. പരിശോധനയില്‍ ഇതേവരെ കണ്ടെടുത്ത പണം 21.66 കോടി രൂപയാണ്. കൂടാതെ, വിവിധസ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളി ല്‍ 8000 ലിറ്റര്‍ വ്യാജമദ്യവും പിടികൂടി. നേരത്തെ 14,000 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തിരുന്നു. 450 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. അനധികൃതമായി കൈവശം വച്ച 14,000 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃതമായി സൂക്ഷിച്ച 700 കിലോ വെടിമരുന്നും 17.47 കിലോ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. റവന്യൂ, എക്‌സൈസ്, പോലിസ്, ആദായനികുതി വകുപ്പുകള്‍ ഒറ്റയ്ക്കും സംയുക്തമായും നടത്തിയ പരിശോധനയിലും പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയിലുമാണ് ഇവ പിടികൂടിയത്.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ കര്‍ശന പരിശോധന തുടരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it