kannur local

തിരഞ്ഞെടുപ്പ് ഹൈടെക് മയം; അപേക്ഷകള്‍ ഓണ്‍ലൈനായി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അനുമതിക്കുള്ള അപേക്ഷകള്‍ നല്‍കേണ്ടത് ഓണ്‍ലൈന്‍ വഴി. ഇതിനായി കലക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ ഏകജാലക സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇ-വാഹനം, ഇ-അനുമതി, ഇ-പരിഹാരം എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ആവശ്യമായ വാഹനം, മൈക്ക്, യോഗങ്ങള്‍, പ്രകടനങ്ങള്‍, ഗ്രൗണ്ട് അനുമതി തുടങ്ങിയവയ്ക്കുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ ംംം. രല ീ. സലൃമഹമ.ഴീ്.ശി വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ആവശ്യമായ ഫീസിനുള്ള തുക ചലാന്‍ അടച്ച് അതും അനുബന്ധ രേഖകളും അപേക്ഷയും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും. ഇത്തരം അപേക്ഷകളില്‍ അനുമതി ഓണലൈനായി തന്നെ ബന്ധപ്പെട്ടവരുടെ ഇ മെയില്‍, ഫോണ്‍ വഴി ലഭ്യമാക്കും.
പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ഓണ്‍ലൈനായി നല്‍കാന്‍ സൗകര്യമുണ്ട്. പരാതികള്‍ ജില്ലാ കലക്ടര്‍, വരണാധികാരി, സഹവരണാധികാരി എന്നിവരെ അറിയിക്കാം. ഇതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറോ ഫോണോ മതിയാകും. പരാതികള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ജില്ലാതലത്തില്‍ മോണിറ്ററിങ് സെല്ലിനും രൂപം നല്‍കിയിട്ടുണ്ട്. കംപ്യൂട്ടര്‍ സെന്ററില്‍ നിന്നോ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ പരാതികള്‍ അയക്കാവുന്നതാണ്. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സി സജീവ് ആണ് ഏകജാലക സംവിധാനത്തിന്റെ അധ്യക്ഷന്‍. പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പോലിസ്, അഗ്നിശമനസേന വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
Next Story

RELATED STORIES

Share it