Alappuzha local

തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം മെയ് ആറു മുതല്‍

ആലപ്പുഴ: തിരഞ്ഞെടുപ്പ് സ്ലിപ്പുകളുടെ വിതരണം മെയ് ആറു മുതല്‍ തുടങ്ങുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കലക്ടറേറ്റില്‍ കൂടിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
സ്ലിപ്പുകള്‍ ബിഎല്‍ഒമാര്‍ മാത്രമെ വിതരണം ചെയ്യാവൂവെന്നും രാഷ്ട്രീയ പാര്‍ട്ടികളെ ഏല്‍പ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസത്തിനു അഞ്ചു ദിവസത്തിനും മുമ്പുവരെ സ്ലിപ്പ് വിതരണം ചെയ്യും. ബാക്കിയുള്ളവ ബൂത്തുകളില്‍ നല്‍കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം നാലുപേരെ മാത്രമേ അനുവദിക്കൂ.
പോളിങ് സ്‌റ്റേഷനുകള്‍ തയാറായിക്കഴിഞ്ഞതായും ജില്ലാ കലക്ടര്‍ അറിയിച്ചു. നാമനിര്‍ദേശപത്രിക കൊടുക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ബാങ്ക് അക്കൗണ്ട് തുറക്കണം. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിനിധികളായ ജി സഞ്ജീവ് ഭട്ട്, ആര്‍ നാസര്‍, സി വാമദേവ്, അഡ്വ. വി ഗിരീഷ്, ആര്‍ ഉണ്ണികൃഷ്ണന്‍, എസ് എ അബ്ദുസ്സലാം ലബ്ബ പങ്കെടുത്തു.
Next Story

RELATED STORIES

Share it