malappuram local

തിരഞ്ഞെടുപ്പ്: വ്യാജമദ്യവേട്ട വ്യാപകമാക്കി എക്‌സൈസ് വകുപ്പ്

മഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്‌സൈസ് വകുപ്പ് വ്യാപക റെയ്ഡ് തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഏഴു കേസുകള്‍ കണ്ടെത്തി. തിങ്കളാഴ്ച എളങ്കൂര്‍ വെണ്ണേക്കാട്ട് നടത്തിയ റെയ്ഡില്‍ ചാരായം വാറ്റുകയായിരുന്ന രണ്ടു പേരെ പിടികൂടി.
എളങ്കൂര്‍ മാങ്കുന്ന് വീട്ടില്‍ ഷൈജു മോന്‍ (32), സഹോദരന്‍ മോഹന്‍ദാസ് (42) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 210 ലിറ്റര്‍ വാഷ്, 15.75 ലിറ്റര്‍ ചാരായം എന്നിവ പിടികൂടി. ചാത്തങ്ങോട്ടുപുറം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉല്‍സവപ്പറമ്പില്‍ വില്‍ക്കാനായി ചാരായം വാറ്റുന്നതിനിടെയാണ് സഹോദരങ്ങള്‍ കുടുങ്ങിയത്. ഇന്‍സ്‌പെകടര്‍ സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം കെ ബാലകൃഷ്ണന്‍, പ്രദീപ്, രഞ്ജിത്ത് റെയ്ഡില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വാഹനപരിശോധനക്കിടെ 250 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it