thrissur local

തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തൃശൂര്‍: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വൊട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു.
വിവിധ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇവയാണ്. ചേലക്കര - ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗം ബ്ലോക്ക്, കുന്നംകുളം - വടക്കാഞ്ചേരി ഗവ. ബിഎച്ച്എസ്എസ്, ഗുരുവായൂര്‍ - ചാവക്കാട് എം.ആര്‍രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മണലൂര്‍ - ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസ്, വടക്കാഞ്ചേരി - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളേജ്, പി.ജി. ബ്ലോക്ക്, ഒല്ലൂര്‍ - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍, തൃശൂര്‍ - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍, നാട്ടിക - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളേജ്, ഇഇഇ ബ്ലോക്ക്, കൈപ്പമംഗലം - പുല്ലൂറ്റ് ഗവ. കെകെടിഎം കോളേജ്, കൊടുങ്ങല്ലൂര്‍ - പല്ലൂറ്റ് ഗവ. കെകെടിഎം കോളജ്, ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയം, പുതുക്കാട് - ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, ചാലക്കുടി - ചാലക്കുടി കാര്‍മ്മല്‍ എച്ച്എസ്എസ്.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന് ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 15 വീതം വോട്ടെണ്ണല്‍ മേശകളാണ് ക്രമീകരിക്കുക. വരണാധികാരിയുടെ മേല്‍നോട്ടത്തിലുളള മേശയില്‍ തപാല്‍ വോട്ടുകളായിരിക്കും എണ്ണുക. ബാക്കിയുളള 14 വോട്ടെണ്ണല്‍ മേശകളിലും ഒരേ സമയം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും.
ഓരോ വോട്ടെണ്ണല്‍ സൂപ്പര്‍വൈസറും ഓരോ വോട്ടെണ്ണല്‍ അസിസ്റ്റന്റുമാണ് ഓരോ മേശയിലും ഉണ്ടാവുക. ഇത് കൂടാതെ വോട്ടെണ്ണല്‍ സൂക്ഷ്്മമായി നിരീക്ഷിക്കുന്നതിന് ഓരോ മേശയിലും ഓരോ മൈക്രോ ഒബ്‌സര്‍വ്വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
മൈക്രോ ഒബ്‌സര്‍വ്വര്‍മാരായി കേന്ദ്ര സര്‍വ്വീസിലെ മുതിര്‍ന്ന ഗസറ്റഡ് ഉദേ്യാഗസ്ഥരെയും സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലെ ഗസറ്റഡ് ഉദേ്യാഗസ്ഥരേയുമാണ് നിയോഗിച്ചിട്ടുളളത്. വോട്ടെണ്ണല്‍ അസിസ്റ്റന്റുമാരായി സംസ്ഥാന സര്‍വ്വീസിലെ ഉദേ്യാഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. ഇവര്‍ക്കുളള പരിശീലനം ഇതിനകം പൂര്‍ത്തിയായികഴിഞ്ഞു. ജില്ലയില്‍ ആകെ 663 ഉദേ്യാഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it